Asianet News MalayalamAsianet News Malayalam

ക്വാറൻ്റൈൻ സെൻ്ററിൽ നിന്നും കാണാതായ പ്രവാസിയുടെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തി

കൊട്ടാരക്കര സ്വദേശി സന്തോഷിനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം.

NRI man who got missed from quarantine center found dead in near by water pool
Author
കരുനാഗപ്പള്ളി, First Published Jul 28, 2020, 9:16 PM IST

കൊല്ലം: ക്വാറൻ്റൈൻ സെൻ്ററിൽ നിന്നും കാണാതായ പ്രവാസിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം കരുനാ​ഗപ്പള്ളിയിലെ ക്വാറൻ്റൈൻ സെൻ്ററിൽ കഴിഞ്ഞിരുന്നയാളെയാണ് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊട്ടാരക്കര സ്വദേശി സന്തോഷിനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം. ഇന്നലെ രാത്രിയാണ് കരുനാ​ഗപ്പള്ളി ക്ലാപ്പനയിലെ കൊവിഡ് ക്വാറൻ്റൈൻ സെൻ്ററിൽ നിന്നും ഇയാളെ കാണാതായത്.  ജൂലായ് 27 ന് പുല‍ർച്ചയോടെയാണ് ഇയാളെ ക്ലാപ്പനയിലെ കൊവിഡ് കെയ‍ർ സെൻ്ററിലെത്തിയത്. 

Follow Us:
Download App:
  • android
  • ios