കൊച്ചി: സൗമിനി ജെയിന്‍ മേയര്‍സ്ഥാനം ഇന്ന് രാജിവെച്ചേക്കുമെന്ന സൂചനകള്‍ക്കിടെ മേയര്‍ക്ക് പിന്തുണയുമായി എറണാകുളം എന്‍എസ്എസ് കരയോഗം. സൗമിനി ജെയിനെ മാറ്റരുതെന്ന് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്ന് കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രൻ പറഞ്ഞു. 

സൗമിനി ജെയിനെ മാറ്റുന്നത് മറ്റൊരു സമുദായത്തെ സന്തോഷിപ്പിക്കാനാണ്. എംപിയും എംഎൽഎയുമെല്ലാം ആ സമുദായത്തിൽ നിന്നാണെന്നും സൗമിനി ജെയിനെ മാറ്റിയാൽ സമുദായ സന്തുലനം ഇല്ലാതാകുമെന്നും പി രാമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് സൗമിനി ജെയിന്‍ അറിയിച്ചു. മേയർ സ്ഥാനത്തുനിന്ന് മാറണോയെന്ന് തീരുമാനിക്കേണ്ടത് കെപിസിസി നേതൃത്വമാണെന്നും പാർട്ടി തീരുമാനം വന്ന ശേഷം പലതും പറയാനുണ്ടെന്നും അവര്‍ പറഞ്ഞു. മേയറെ നീക്കാൻ എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ച് ചരടുവലികൾ നടത്തുന്നതിനിടെ സൗമിനി ജെയിനെ കെപിസിസി പ്രസിഡന്‍റ്  ഇന്ന് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.