മറ്റേത് മുഖ്യമന്ത്രിമാരെക്കാളും  എന്‍ എസ് എസ് എന്‍റെ  ന്യായമായ ആവശ്യങ്ങൾ നിറവേറ്റിയ ആളായിരുന്നു ഉമ്മൻചാണ്ടിയെന്ന് ജി.സുകുമാരൻ നായർ 

ചങ്ങനാശ്ശേരി:മറ്റേത് മുഖ്യമന്ത്രിമാരെക്കാളും എന്‍എസ്എസിന്‍റെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റിയ ആളായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ജി.സുകുമാരൻ നായർ പറഞ്ഞു .എന്‍ എസ് എസ് എന്‍റെ ആവശ്യങ്ങൾ സമുദായത്തിന്‍റെ ആവശ്യമായല്ല,അവശതയനുഭവിക്കുന്ന പൊതു സമൂഹത്തിന്‍റെ ആവശ്യമെന്ന് തിരിച്ചറിഞ്ഞ ഭരണാധികാരിയായിരുന്നു അദ്ദേഹം.അദ്ദേഹം ചെയ്തുതന്ന കാര്യങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.ധീരനും ശക്തനും കാരുണ്യവാനുമായിരുന്നു.തന്‍റെ ജീവിതം പാവങ്ങൾക്കുവേണ്ടി ഉഴിഞ്ഞ മറ്റൊരു നേതാവും ഇന്ത്യയിൽ ഉണ്ടാവില്ല.തെരഞ്ഞെടുപ്പുകൾക്ക് വേണ്ടിയല്ല ഉമ്മൻ ചാണ്ടി വന്നിട്ടുള്ളത്.തനിക്ക് സഹോദരതുല്യനാണ് ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

'ഞാനിനി ആരോട് പരാതി പറയും, ഞങ്ങടെ സാറ് പോയില്ലേ? പുതുപ്പള്ളിക്കിനി ആരാ ഉള്ളത്?' നെഞ്ചുലഞ്ഞ് പുതുപ്പള്ളി

ഉമ്മൻചാണ്ടിയോടുള്ള മാധവൻകുട്ടിയുടെ മാപ്പപേക്ഷ ദേശാഭിമാനി എഡിറ്റോറിയൽ പ്രസിദ്ധീകരിക്കുമോ? ചോദ്യവുമായി ബൽറാം