നാമജപ ഘോഷയാത്രയിൽ പങ്കെടുത്തതിന്‍റെ പേരിൽ സാധാരണക്കാരായ ആളുകൾ കോടതികൾ കയറിയിറങ്ങുന്നു.

കോട്ടയം: ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് എൻ എസ് എസ്. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് പിൻവലിക്കാത്തത് ഹൈന്ദവ വിശ്വാസികൾക്ക് എതിരായ വെല്ലുവിളിയാണോ എന്ന് സംശയമുണ്ടെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

നിരപരാധികളായ നിരവധിപേർക്കെതിരെ കേസെടുത്ത സാഹചര്യമാണുള്ളത്. പല യുവതി യുവാക്കൾക്കും ഇതുമൂലം സർക്കാർ നിയമനങ്ങളിൽ പ്രയാസപ്പെടുകയാണ്. ഇതിലും ഗൗരവമേറിയ പല കേസുകളും പിൻവലിച്ച സർക്കാരിന് നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ ധാർമിക ഉത്തരവാദിത്തം ഉണ്ടെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.