വാഴക്കാല സെന്‍റ് തോമസ് കോൺവെന്‍റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്. ഇടുക്കി സ്വദേശിയാണ് ജസീന തോമസ്. 

എറണാകുളം: എറണാകുളം വാഴക്കാലയിലെ പാറമടയിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാല സെന്‍റ് തോമസ് കോൺവെന്‍റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്‍റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

45വയസ്സുള്ള സിസ്റ്റർ ജസീനയെ മഠത്തിൽ നിന്ന് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് മഠം അധികാരികൾ പൊലീസിൽ പരാതി നൽകിയത്. പരാതി നൽകി ഒരു മണിക്കൂറിനുള്ളിൽ തന്നെയാണ് സിസ്റ്ററിന്‍റെ മൃതദേഹം മഠത്തിന് തൊട്ടടുത്തുള്ള പാറമടയിലെ കുളത്തിൽ കണ്ടെത്തിയതും. സിസ്റ്റർ ജസീന 10 വർഷമായി മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നത് വ്യക്തമാക്കിയാണ് മഠം അധികൃതർ പരാതി നൽകിയത്.