Asianet News MalayalamAsianet News Malayalam

കളമശ്ശേരി മെഡിക്കൽ കോളേജിൽ നഴ്‌സിംഗ് അസിസ്റ്റന്റ് ലിഫ്റ്റിൽ കുടുങ്ങി; മരണം മുന്ന‍ില്‍ക്കണ്ടത് ഒരുമണിക്കൂര്‍

ലിഫ്റ്റിൽ ബോധരഹിതയായ ഇവരെ ഏകദേശം ഒരു മണിക്കൂറിന് ശേഷം അടുത്ത ഷിഫ്റ്റിൽ വന്നവരാണ് രക്ഷപ്പെടുത്തിയത്.

Nurse stuck in Lift at Kalamassery Medical College.
Author
Kochi, First Published Jun 18, 2020, 5:10 PM IST

കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ നഴ്സിംഗ് അസിസ്റ്റന്റ് ലിഫ്റ്റിൽ കുടുങ്ങി. ഇന്നലെ വൈകിട്ട് മൂന്ന് മണിക്കാണ് സംഭവം. അലാം മുഴക്കിയിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് ലിഫ്റ്റിൽ കുടുങ്ങിയ നഴ്സിംഗ് അസിസ്റ്റന്റ് പറഞ്ഞു. 

ലിഫ്റ്റിൽ താൻ ബോധരഹിതയായെന്നും ഏകദേശം ഒരു മണിക്കൂറിന് ശേഷം അടുത്ത ഷിഫ്റ്റിൽ വന്നവരാണ് രക്ഷപ്പെടുത്തിയതെന്നും കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊവിഡ് ചികിത്സ വിഭാഗത്തിൽ ജോലി ചെയ്യുന്ന നഴ്സിംഗ് അസിസ്റ്റന്റ് വ്യക്തമാക്കി. പിപിഇ കിറ്റ് ഇട്ടിരുന്നതിനാൽ പന്ത്രണ്ട് മണിക്ക് ജോലിക്കെത്തിയ ഇവർക്ക് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ല. ഇവരെ കൊവിഡ് പരിശോധനക്കായി സ്രവ സാമ്പിൾ ശേഖരിക്കാൻ ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios