കൊൽക്കത്ത: കൊവിഡ് കാലത്ത് നിർബന്ധമായും പാലിക്കേണ്ട സുരക്ഷാ നടപടികൾ പാലിക്കുന്നില്ലെന്ന പരാതിയുമായി മലയാളി നഴ്സുമാർ. കൊൽക്കത്തയിലെ നാരായണ ആശുപത്രിക്കെതിരെയാണ് പരാതി. കൊവിഡ് ബാധ ആശുപത്രിയിൽ സ്ഥീരീകരിച്ചിരുന്നു.

എന്നാൽ ഇതിന് ശേഷം സ്വീകരിക്കേണ്ട സുരക്ഷ നടപടികൾ നടപ്പാക്കിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. ക്വാറന്റീൻ ശരിയായ രീതിയിൽ നടപ്പാക്കിയില്ലെന്നും ഇതോടെ ഒമ്പത് ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നുവെന്നുമാണ് ആരോപണം. 

നാരായണ ഗ്രൂപ്പിന്‍റെ മറ്റു ആശുപത്രികളിലെ കൊവിഡ് പ്രതിരോധത്തിനുള്ള പൊതു നിർദ്ദേശങ്ങൾ കൊൽക്കത്തയിൽ നടപ്പാക്കുന്നതിൽ വീഴ്ച്ച വന്നെന്നാണ് ആരോപണം. രോഗലക്ഷണമുള്ള മറ്റു ജീവനക്കാരുടെ പരിശോധനാ കാര്യത്തിൽ പ്രതിസന്ധിയുണ്ടെന്നും ഇവർ പറഞ്ഞു.