കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് കൊവിഡ് ഐസിയുവിൽ ജീവനക്കാരുടെ അനാസ്‌ഥ മൂലം രോഗികൾ മരിച്ചെന്ന ആക്ഷേപത്തിൽ നഴ്സിംഗ് ഓഫീസറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവം സംബന്ധിച്ച് ശബ്ദ രേഖ അയച്ച ജലജ ദേവിയുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കടുത്തുരുത്തിയിലെ വീട്ടിൽ എത്തി കളമശ്ശേരി സിഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റു ജീവനക്കാരുടെ മൊഴിയും അടുത്ത ദിവസം രേഖപ്പെടുത്തും.