സോണ ഒരു കുട്ടിയെ ചൂഷണം ചെയ്തതായും ജെബി മേത്തറുടെ പരാതിയിൽ പറയുന്നു

ആലപ്പുഴ: അശ്ലീല ദൃശ്യ വീഡിയോ വിവാദത്തിൽ സിപിഎം നേതാവ് എ പി സോണക്കെതിരെ ഡിജിപി ക്ക് പരാതി. മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ ആണ് പരാതി നൽകിയത്. സോണക്കെതിരെ കേസ് എടുക്കണം.

ചങ്ങാത്തം സ്ഥാപിച്ചാണ് സ്ത്രീകളെ ദുരപയോഗം ചെയ്തത്. ഒരു പെൺകുട്ടിയെ ചൂഷണം ചെയ്തതായും പരാതിയുണ്ട്. അതിനാൽ പോക്സോ കേസും ചുമത്തണമെന്നാണ് ആവശ്യം. വനിതാ കമ്മീഷ നും പരാതി നൽകിയിട്ടുണ്ട്. 

സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പക‍ര്‍ത്തി ഫോണിൽ സൂക്ഷിച്ചു, ഏരിയാ കമ്മറ്റിയംഗത്തെ സിപിഎം പുറത്താക്കി