തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വീഡിയോഗ്രാഫർ റിസ്വാൻ അമീറിനെയാണ് സസ്പെൻഡ് ചെയ്തത്

കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വീഡിയോഗ്രാഫർ റിസ്വാൻ അമീറിനെയാണ് സസ്പെൻഡ് ചെയ്തത്. കാലിക്കറ്റ് വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രൻ്റേത് ആണ് ഉത്തരവ്. വയനാട് ദുരിതാശ്വാസനിധിയിലേക്ക് പണം പിരിച്ച് കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചു എന്ന വീഡിയോ തയാറാക്കി പ്രചരിപ്പിച്ചതിനാണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ വൈകിട്ട് ആറരയോട് കൂടിയാണ് കാലിക്കറ്റ് വിസി താൽക്കാലിക ജീവനക്കാരനായ റിസ്വാൻ അമീറിനെതിരെ ഇത്തരത്തിലുള്ള നടപടി എടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ കോൺ​ഗ്രസ് വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് ജനങ്ങളെ കബളിപ്പിച്ചു എന്ന തരത്തിലുള്ള വീഡിയോ ഉണ്ടാക്കി അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇന്ദിരാ ​ഗ്യാരന്റിക്കെതിരെയും വീഡിയോയിൽ പറയുന്നുണ്ട്.