ഇടുക്കി: കഞ്ഞിക്കുഴിയിൽ വയോധികനായ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി സ്വദേശി ചെറിയാൻ ചാക്കോ (73) യാണ് മരിച്ചത്. വീടിന് സമീപത്തെ വനത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ക്ഷീര കർഷകനായ ഇയാൾക്ക് ബാങ്കിൽ കട ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ കടബാധ്യത തന്നെയാണോ ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമല്ല. ഇക്കാര്യം വിശദമായി അന്വേഷിച്ചാലേ മനസിലാവൂ എന്ന് കഞ്ഞിക്കുഴി പൊലീസ് പറഞ്ഞു.