കോഴിക്കോട് കൊയിലാണ്ടിയിൽ മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാഗം കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഊരള്ളൂർ ടൗൺ കഴിഞ്ഞ് അരക്കിലോമീറ്റർ മാറി മൃതദേഹ ഭാഗം കണ്ടെത്തിയത്.
Malayalam News Highlights : ഒമാനിലെ വെളളപ്പാച്ചിലില്‍ ഒരു മരണം

ഒമാനിലെ വെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. രണ്ട് പേരെ കാണാതായി. കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു. ബുറേമി ഗവർണറേറ്റിൽ മഹ്ദ വിലയത്തിലെ താഴ്വരയിൽ രണ്ടു വാഹനങ്ങൾ ആണ് വെള്ളപ്പാച്ചിലിൽ ഒഴുകിപോയത്. രണ്ടു വാഹനങ്ങൾ വെള്ളപ്പാച്ചിലിൽ കുടുങ്ങിയതായി സിവിൽ ഡിഫൻസ് അറിയിച്ചിരുന്നു.
മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് അറിയാം
ഉത്തരേന്ത്യയിൽ വീണ്ടും ആശങ്കയായി മഴ മുന്നറിയിപ്പ്. ഉത്തരാഖണ്ഡിൽ ഇന്ന് വിവിധ ജില്ലകളിൽ റെഡ് അലർട്ട് ആണ്. ബിഹാർ, അസം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് ഉണ്ട്. മഴക്കെടുതി ഈ വർഷം രൂക്ഷമായ ഹിമാചൽ പ്രദേശിൽ ഇന്ന് യെല്ലോ അലർട്ടാണ്.
നിയമലംഘനം കണ്ടെത്താൻ ഡ്രോൺ എഐ ക്യാമറ
നിയമലംഘനങ്ങൾ കണ്ടെത്താൻ ഡ്രോൺ എഐ ക്യാമറകൾക്കുള്ള ശുപാർശയുമായി മോട്ടർവാഹനവകുപ്പ്. ഒരു ജില്ലയിൽ 10 ഡ്രോൺ ക്യാമറ വേണമെന്നാണ് ശുപാർശ. 400 കോടി ചെലവ് പ്രതീക്ഷിക്കുന്ന ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്താൻ കേരളമൊട്ടാകെ ക്യാമറകൾ സ്ഥാപിച്ചതിലെ ആരോപണങ്ങൾ കെട്ടിടങ്ങുന്നതിന് മുമ്പാണ് പുതിയ ശുപാർശ.
സിപിഎം സംസ്ഥാന സമിതി ഇന്നും നാളെയും
സി.പി.എം സംസ്ഥാന സമിതി ഇന്നും നാളെയും തിരുവനന്തപുരത്ത് ചേരും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളും പ്രചരണ തന്ത്രങ്ങളും ചര്‍ച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് കരിമണല്‍ കമ്പനി മാസപ്പടി നല്‍കിയെന്ന വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് സംസ്ഥാന സമിതി ചേരുന്നത്.
പള്ളിത്തർക്കത്തിൽ പക്ഷത്തിനില്ലെന്ന് സിപിഎം
പള്ളിത്തർക്കത്തിൽ പക്ഷത്തിനില്ലെന്ന് സിപിഎം. വിധി നടപ്പാക്കുക പ്രായോഗികമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി എം.വി.ഗോവിന്ദൻ. കേവലമായ വിധികൊണ്ട് നടപ്പാക്കാൻ കഴിയുന്നത് അല്ല. വിധി നടപ്പാക്കാൻ സാങ്കേതിക തടസമുണ്ടെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ഓർത്തഡോക്സ് സഭക്ക് അനുകൂലമായ വിധിയാണെങ്കിലും അത് പ്രാവർത്തികമായി നടപ്പിലാക്കാൻ തടസങ്ങളുണ്ട്. രണ്ട് വിഭാഗക്കാരും തിരിച്ചറിയണം യോജിച്ച് മുന്നോട്ട് പോകണം.
പനിയുമായി എത്തിയ കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ്
പനി ബാധിച്ചെത്തിയ ഏഴ് വയസുകാരിക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ഇന്ന് മുതൽ. ഗുരുതര പിഴവ് കണ്ടത്തിയ അങ്കമാലി താലൂക്ക് ആശുപത്രിയിലെ നഴ്സ് അടക്കമുള്ളവർക്കെതിരെ നടപടിയുണ്ടാകും. തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ നായ കടിയേറ്റെത്തിയ കുട്ടിക്ക് ചികിത്സ വൈകിയെന്ന പരാതിയിൽ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടം
പുതുപ്പള്ളിയിൽ പ്രചാരണം കൊഴുക്കുന്നു. അവധി ദിനത്തിൽ ഗൃഹസമ്പർക്ക പരിപാടികളുമായി കളം നിറയാൻ ഇരു മുന്നണികളും രംഗത്തെത്തിയിരിക്കുകയാണ്. രാഹുൽ പ്രചാരണത്തിന് എത്തുമോയെന്ന ആകാംക്ഷയിലാണ് എല്ലാവരും. ബിജെപി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. പുതുപ്പള്ളിയിൽ പ്രചാരണം കൊഴുപ്പിക്കാനുള്ള തിരക്കിലാണ് ഇടത് വലത് മുന്നണികൾ.
ബിജെപി സ്ഥാനാർത്ഥിയെ ഇന്നറിയാം
പുതുപ്പള്ളിയിൽ പ്രചാരണം കൊഴുക്കുന്നു. അവധി ദിനത്തിൽ ഗൃഹസമ്പർക്ക പരിപാടികളുമായി കളം നിറയാൻ ഇരു മുന്നണികളും രംഗത്തെത്തിയിരിക്കുകയാണ്. രാഹുൽ പ്രചാരണത്തിന് എത്തുമോയെന്ന ആകാംക്ഷയിലാണ് എല്ലാവരും. ബിജെപി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. പുതുപ്പള്ളിയിൽ പ്രചാരണം കൊഴുപ്പിക്കാനുള്ള തിരക്കിലാണ് ഇടത് വലത് മുന്നണികൾ.