Asianet News MalayalamAsianet News Malayalam

ഓണക്കിറ്റ് വിതരണം, ഫസ്റ്റ് ബെൽ ക്ലാസുകൾ: ഇന്നറിയാൻ

സംസ്ഥാനത്ത് ഇന്നറിയേണ്ട ( 03.09.2020) ആറ് സുപ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്.

Onam kit Distribution  First Bell Classes Today
Author
Kerala, First Published Sep 3, 2020, 11:35 AM IST

സംസ്ഥാനത്ത് ഇന്നറിയേണ്ട ( 03.09.2020) ആറ് സുപ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്.

  • മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ഓൺലൈൻ രജിസ്ട്രേഷനും 14 ദിവസം ക്വാറന്‍റീനും തുടരും. സംസ്ഥാനാന്തര യാത്രകൾക്ക് പാസ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. പക്ഷേ രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് കേരളത്തിൽ കൊവിഡ് ജാഗ്രത പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ തുടരുന്നത്. അതേസമയം യാത്രാനുമതി തേടേണ്ടതില്ല.
  • സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
  • കൊവിഡ് നിയന്ത്രണങ്ങൾ കാരണം തൃശ്ശൂരിലെ പുലികളി ഒഴിവാക്കിയെങ്കിലും ചരിത്രത്തിലാദ്യമായി പുലികളി ഇന്ന് ഓൺലൈനായി നടക്കും. അയ്യന്തോൾ ദേശത്തിന്‍റെ ഫേസ്ബുക്ക് പേജിലാണ് 16 പുലികളി സംഘടിപ്പിച്ചത്. 16 പുലിവേഷക്കാരും അവരവരുടെ വീട്ടുമുറ്റത്ത് തന്നെയാകും പുലിവേഷം കെട്ടി കളിക്കുക.
  • ഓണാവധിക്ക് ശേഷം റേഷൻ കടകൾ ഇന്ന് തുറക്കും. ഓണക്കിറ്റ് വാങ്ങാത്ത കാർഡ് ഉടമകൾക്ക് അഞ്ചാം തീയതി വരെ വാങ്ങാമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസത്തെ റേഷനും അഞ്ച് വരെ കിട്ടും.
  • വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ ഓണാവധിക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങും. പതിവുപോലെ പാവിലെ 8 മണി മുതൽ പ്ലസ് ടു ക്ലാസുകളും 10 മണിക്ക് പ്രീ പ്രൈമറി കിളിക്കൊഞ്ചൽ ക്ലാസുകളും പിന്നീട് മറ്റ് ക്ലാസുകളും സംപ്രേഷണം ചെയ്യും. പ്രൈമറി വിദ്യാർത്ഥികൾക്കുള്ള കായികം ക്ലാസ് ഇന്ന് രാവിലെ 10.30ന് ഉണ്ട്.
  • ഇന്ന് വിദേശത്തുനിന്നുള്ള 9 വിമാനങ്ങൾ കൊച്ചിയിലേക്ക് സർവീസ് നടത്തും. ഗൾഫ് രാജ്യങ്ങളിലും മാലിയിൽ നിന്നുമുള്ള വിമാനങ്ങളാണ് ഇന്നെത്തുക
Follow Us:
Download App:
  • android
  • ios