വയനാട്: പനമരം മാത്തൂർ പരിയാരം ആദിവാസി കോളനിയിൽ ഒന്നര വയസ്സില്‍ താഴെ പ്രായമുള്ള പെൺകുഞ്ഞിനെ കാണാതായി. പനമരം പൊയിൽ നായ്ക്കകോളനിയിലെ ബാബു – മിനി ദമ്പതികളുടെ മകൾ ദേവകിയെയാണ് കാണാതായത്.    

പനമരം പൊലിസും നാട്ടുകാരും പ്രദേശത്ത തിരച്ചില്‍ തുടരുകയാണ്. വനാതിര്‍ത്തി ആയതിനാല്‍ വന്യമൃഗ ഭീഷണി നേരിടുന്ന പ്രദേശമാണിത്. തൊട്ടടുത്ത പുഴയില്‍ അപകടത്തില്‍ പെട്ടോയെന്നും സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.