ഇടുക്കി: ഇടുക്കിയിൽ മണ്ണിടിഞ്ഞ് വീണ് ഒരുവയസുള്ള കുട്ടി മരിച്ചു.  ചിന്നക്കനാൽ രാജശേഖരൻ നിത്യ ദമ്പതികളുടെ മകൾ മഞ്ജു ശ്രീ ആണ് മരിച്ചത്. എസ്റ്റേറ്റ്‌ തൊഴിലാളികളായ ഇവർ താമസിച്ചിരുന്ന ലയൺസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടം.  ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് കുട്ടിയെ പുറത്ത് എടുത്തത്.  മൃതദേഹം രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മോർച്ചറിയിലേക്ക് മാറ്റി.