ഒറ്റ രാത്രിയിലെ മിന്നൽ പരിശോധനനയിൽ ഏറ്റവുമധികം കേസ് രജിസ്റ്റര്‍ ചെയ്തത് എറണാകുളത്താണ്.  കേസ് കുറവ് ആലപ്പുഴയിലും

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ രജിസ്റ്റര്‍ ചെയ്തത് 4580 കേസ്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നൽ പരിശോധന നടത്തിയത്. 

ഒറ്റ രാത്രികൊണ്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4580 കേസാണ്, ഏറ്റവുമധികം കേസുകൾ മലപ്പുറം ജില്ലയിൽ നിന്നാണ്. ആകെ 618 കേസാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത്. കേസുകൾ എണ്ണത്തിൽ കുറവ് ആലപ്പുഴ ജില്ലയിലാണ്. 93 കേസ് ആണ് ആലപ്പുഴയിൽ രജിസ്റ്റര്‍ ചെയതത്.

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സുധേഷ് കുമാറിന്‍റെ നിര്‍ദ്ദേശാനുസരണം 14 ജില്ലകളിലും ഒരേ സമയമായിരുന്നു പരിശോധന. രാത്രി എട്ട് മണിയോടെ തുടങ്ങിയ പരിശോധന പുലര്‍ച്ചെ അഞ്ച് മണി വരെ നീണ്ടു. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 773. മലപ്പുറത്ത് 618 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴയിലാണ് കേസുകള്‍ കുറവ് 93. ദീര്‍ഘദൂര ബസുകളില്‍ യാത്രക്കാരുടെ രേഖകള്‍ സൂക്ഷിക്കാത്തതടക്കമുളള നിയമ ലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. അമിത പ്രകാശമുളള ലൈറ്റുകള്‍ ഘടിപ്പിച്ചത്തിയ 1162 വാഹനങ്ങള്‍ക്കെതിരെയും അമിതഭാരം കയറ്റിയെത്തിയ 283 വാഹനങ്ങള്‍ക്കെതിരെയും കേസ് എടുത്തു. 

വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്തി പിഴയിനത്തിൽ മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത് 38 ലക്ഷം രൂപയാണ്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായിരുന്നു മിന്നൽ പരിശോധന. ഇത്തരത്തില്‍ എല്ലാ മാസവും മുഴുവന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി മിന്നല്‍ പരിശോധന നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം.