വലിയ സ്ഫോടന ശബ്ദം കേട്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. രാവിലെ 8.10 ഓടെയായിരുന്നു പൊട്ടിത്തെറി

ബെംഗളൂരു: ബെംഗളൂരു ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം. മുബാറക് എന്ന പത്തു വയസുകാരനാണ് മരിച്ചത്. ഷബ്രിൻ ഭാനു, അമാനുള്ള ദമ്പതിമാരുടെ മകനാണ് മുബാറക്. അപകടത്തില്‍ 7 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. വിൽസൺ ഗാർഡൻ ഹൗസിന് സമീപമാണ് പൊട്ടിത്തെറി നടന്നത്.

കസ്തൂരമ്മ എന്ന സ്ത്രീയുടെ വീട്ടിലാണ് സ്ഫോടനം. 10 വീടുകൾ തകർന്നിട്ടുണ്ട്. വലിയ സ്ഫോടന ശബ്ദം കേട്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. രാവിലെ 8.10 ഓടെയായിരുന്നു പൊട്ടിത്തെറി.

YouTube video player