കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ആയിക്കരയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. 50 വയസോളം തോന്നിപ്പിക്കുന്ന രാജൻ എന്നയാളാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെയാണ് ജില്ലാ ആശുപത്രി പരിസരത്തെ പെട്ടിക്കടയുടെ മുന്നിൽ വിറകും ചാക്കും കൊണ്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. മരിച്ചയാൾ വർഷങ്ങൾക്ക് മുമ്പ് ആയിക്കരയിൽ എത്തി ഹാർബറിൽ ചെറിയ ജോലികൾ ചെയ്ത് വരികയായിരുന്നു. സംഭവത്തിൽ ഒരാളെ കണ്ണൂർ സിറ്റി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.