എസ്എൻഎൽ എൻജിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഇയാളെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കേസിലെ പ്രധാന പ്രതികളായ സംഘം പ്രസിഡൻ്റ് ഗോപിനാഥൻ നായരും, സംഘം ജീവനക്കാരൻ രാജീവനും ഇപ്പോഴും ഒളിവിലാണ്

തിരുവനന്തപുരം: തിരുവനന്തപുരം ബിഎസ്എൻഎൽ എൻജിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പില്‍ സഹകരണസംഘം സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കെ.വി പ്രദീപിനെയാണ് വഞ്ചിയൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കേസിലെ പ്രധാന പ്രതികളായ സംഘം പ്രസിഡൻ്റ് ഗോപിനാഥൻ നായരും, സംഘം ജീവനക്കാരൻ രാജീവനും ഇപ്പോഴും ഒളിവിലാണ്. ഇവരുടെ വീടുകളും കെട്ടിടങ്ങളും ഭൂമിയും അടക്കം മുപ്പത് വസ്തുക്കളില്‍ സഹകരണ സംഘം നോട്ടീസ് പതിച്ചിട്ടുണ്ട്. 1400 ലേറെ പേരിൽ നിന്നായി 200 ലേറെ കോടിയിലെറെ രൂപയുടെ തട്ടിപ്പാണ് നടന്നത്.