Asianet News MalayalamAsianet News Malayalam

Sanjith Murder : പാലക്കാട് സഞ്ജിത്ത് കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ, ആകെ പിടിയിലായത് ഏഴ് പേർ

ലുക്ക് ഔട്ട് നോട്ടീസിലെ നാലു പേരിൽ ഒരാളായ ഷംസീറാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി. 

one more arrested in palakkad sanjith murder case
Author
Palakkad, First Published Jan 3, 2022, 3:02 PM IST

പാലക്കാട്: ആർഎസ്എസ് (RSS) നേതാവ് സഞ്ജിതിൻ്റെ കൊലപാതകത്തിൽ (Sanjith Murder Case)  ഒരാൾ കൂടി അറസ്റ്റിലായി. ലുക്ക് ഔട്ട് നോട്ടീസിലെ നാലു പേരിൽ ഒരാളായ ഷംസീറാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി. 

പ്രതികളെ രക്ഷപെടാൻ സഹായിച്ച വ്യക്തിയാണ് ഷംസീർ. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയാണ് ഇയാൾ. 

ഷംസീറിന് പുറമേ, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപെടാൻ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ, കൊല്ലങ്കോട് സ്വദേശി ഷാജഹാന്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. കൊഴിഞ്ഞാമ്പാറ സ്വദേശി ഹാറൂൺ, ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശി ഇബ്രാഹിം എന്നിവർക്കായാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിരിന്നു. ഇവരെല്ലാം എസ്ഡിപിഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. നവംബർ പതിന‌ഞ്ചിന് പട്ടാപ്പകൽ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്.

Read Also: Samastha Against Communism : 'മതനിരാസ ചിന്തകളെ ജാഗ്രതയോടെ കാണണം'; കമ്മ്യൂണിസത്തിനെതിരെ സമസ്ത പ്രമേയം

 

 

Follow Us:
Download App:
  • android
  • ios