മാഹി: മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 71 കാരന് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. രണ്ട് ദിവസം മുൻപ് വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്നാണ് ഇയാളെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. രോഗം സ്ഥിരീകരിച്ചതോടെ, ഇദ്ദേഹത്തെ മാഹി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ മകൻ ഷാർജയിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിയിരുന്നു.

ഇതോടെ, മാഹിയിൽ രോഗബാധിതരുടെ എണ്ണം ഒമ്പത് ആയി. പള്ളൂർ സ്വദേശിനിയായ 58 കാരിക്കും 45 കാരനായ പന്തക്കൽ സ്വദേശിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച പന്തക്കൽ സ്വദേശി ദുബൈയിൽ നിന്നും ജൂണ്‍ നാലിനാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഇപ്പോൾ മാഹി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവില്‍ നാല് പേരാണ് മാഹിയില്‍ ചികിത്സയിലുള്ളത്.