മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇന്നലെ മരിച്ച തിരൂർ പുറത്തൂർ സ്വദേശി അബ്ദുൾ ഖാദറിന് ( 70 ) കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. 

വീട്ടിൽ ക്വാറൻ്റിനിൽ കഴിയുന്നതിനിടെ പനി ബാധിച്ച് ആരോഗ്യനില വഷളാവുകയും പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. ഇദ്ദേഹത്തിന് രോഗലക്ഷണം ഇല്ലായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്ക്കരിക്കും.