കാസർകോട്: കാസർകോട് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി വിനോദ് കുമാർ (41) ആണ് മരിച്ചത്. വൃക്കരോഗിയായിരുന്ന ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല. കാസർകോട് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും വലിയ വർധനവാണ് ഉണ്ടാകുന്നത്.15 ദിവസത്തിനുള്ളിൽ നടക്കുന്ന പതിനൊന്നാമത്തെ മരണമാണിത്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടാകുന്നവരാണ് ജില്ലയിൽ കൂടുതലും. 

അതേ സമയം കോഴിക്കോട് ജില്ലയിലും ഇന്ന് കൊവിഡ് ചികിത്സയിലിരിക്കെ ഒരാൾ മരിച്ചു. കക്കട്ടിൽ സ്വദേശി മരക്കാർ കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.