കാസർകോട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ മംഗളൂരുവിലെ വഴി അടച്ചതിനെത്തുർന്ന് വിദഗ്ധചികിത്സ കിട്ടാതെ കാസർകോട്ട് ഒരാൾ കൂടി മരിച്ചു. മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബി ആണ് മരിച്ചത്. 

രക്തസമ്മർദ്ദം കൂടിയതിനെത്തുടർന്ന് കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബേബിയുടെ ജീവൻ രക്ഷിക്കാനായില്ല, കർണാടക അതിർത്തി പ്രദേശത്ത് താമസിക്കുന്ന ബേബി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയെയാണ് ചികിത്സക്കായി ആശ്രയിച്ചിരുന്നത്.

ഇതോടെ ഇത്തരത്തിൽ കാസർകോട്ട് മരിച്ചവരുടെ എണ്ണം ഏഴ് ആയി. ഇന്നലെയും ഒരാൾ സമാനസാഹചര്യത്തിൽ മരിച്ചിരുന്നു. 

Read Also: കനിയാതെ കര്‍ണാടകം: ചികിത്സ കിട്ടാതെ കാസര്‍കോട് ഒരു മരണം കൂടി, മരണസംഖ്യ ആറായി

Read Also: കണ്ണൂരിലേയും വയനാട്ടിലേയും അതിർത്തി റോഡുകൾ തുറക്കാമെന്ന് കർണാടകം: കാസർകോട്ടെ റോഡുകൾ തുറക്കില്ല