Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കൊവിഡ്, നിരീക്ഷണത്തിലുള്ള രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റും

ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. 21 ന് ഗൾഫിൽ നിന്നും നാട്ടിലെത്തിയ ഇയാൾ അധികം പേരുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്ന് പ്രാഥമിക നിഗമനം.

one more person from thiruvanathapuram confirmed covid 19
Author
Thiruvananthapuram, First Published Mar 24, 2020, 11:27 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് ഒരാൾക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഗൾഫിൽ നിന്നും തിരിച്ചു വന്ന മണക്കാട് സ്വദേശിക്കാണ് ജില്ലയിലിന്ന് രോഗം സ്ഥിരീകരിച്ചത്. ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. 21 ന് ഗൾഫിൽ നിന്നും നാട്ടിലെത്തിയ ഇയാൾ അധികം പേരുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്ന് പ്രാഥമിക നിഗമനം. രണ്ട് പേരാണ് ഇയാളുടെ കൂടെ വന്നത്. ഒരാൾ വെഞ്ഞാറമൂട് വീട്ടിൽ നിരീക്ഷണത്തിലാണ്. മറ്റേയാൾ ഐഎംജിയിൽ നിരീക്ഷണത്തിലാണ്.ഇവരെ രണ്ടുപേരെയും ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.   

അതേ സമയം സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ളവര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 105 ആയി.  72460 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നുണ്ട് . ഇവരിൽ 460 പേര്‍ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 164 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. 4516 സംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 3331 എണ്ണം നെഗറ്റീവായി. 

Follow Us:
Download App:
  • android
  • ios