Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ്; രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം സ്വദേശിനിയായ പതിനാറുകാരിക്ക്

ഇതോടെ ഇന്ന് സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. പൂന്തുറ സ്വദേശി (35), ശാസ്തമംഗലം സ്വദേശിനി (41), സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ (38) എന്നിവര്‍ക്കും സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു

one more zika virus case confirmed in kerala
Author
Trivandrum, First Published Jul 13, 2021, 8:11 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കരിക്കകം സ്വദേശിയായ പതിനാറുകാരിക്കാണ് സിക്ക വൈറസ് ബാധ. രാജീവ് ഗാന്ധി ബയോടെക്‌നോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. പൂന്തുറ സ്വദേശി (35), ശാസ്തമംഗലം സ്വദേശിനി (41), സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ (38) എന്നിവര്‍ക്കും സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ആകെ 23 പേര്‍ക്കാണ് ഇത് വരെ സിക്ക വൈറസ് സ്ഥിരീകരിച്ചത്. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios