കറ്റാനം മങ്ങാരത്ത് വെച്ച് സുഹൈലിനെ മുഖംമൂടിയിട്ട സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു 

ആലപ്പുഴ: ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ ഒരാള്‍ കസ്റ്റഡിയില്‍. കറ്റാനം സ്വദേശി സതീഷാണ് അറസ്റ്റിലായത്. വള്ളികുന്നം പോലീസാണ് ഇയാളെ പിടികൂടിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈൽ ഹസ്സന് നേരെ ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണമുണ്ടായത്. കറ്റാനം മങ്ങാരത്ത് വെച്ച് സുഹൈലിനെ മുഖംമൂടിയിട്ട സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു

തുടര്‍ന്ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഹൈലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ചികിത്സയില്‍ കഴിയുന്ന സുഹൈല്‍ അപകട നില തരണം ചെയ്‍തു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആരോപണം. ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.