പാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ വ്യാജമദ്യം കഴിച്ച് അഞ്ചുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കഞ്ചിക്കോട് സ്വദേശി ധനരാജ് ആണ് പിടിയിലായത്. ചെല്ലങ്കാവിലേക്ക് മദ്യമെന്ന പേരിൽ ധനരാജാണ് സ്പിരിട്ട് എത്തിച്ചത്. പൂട്ടിക്കിടന്ന സോപ്പ് കമ്പനിയിൽ സൂക്ഷിച്ച സ്‍പിരിറ്റാണിതെന്നും പൊലീസ് പറഞ്ഞു. ചെല്ലൻകാവ് കോളനിയിലെ അയ്യപ്പൻ, ശിവൻ, രാമൻ ,മൂര്‍ത്തി, അരുണ്‍ എന്നിവരാണ് വ്യാജമദ്യദുരന്തത്തില്‍ മരിച്ചത്.