കരുവന്നൂരിൽ വായ്പ തിരിച്ചു പിടിക്കാൻ നടപടി പ്രഖ്യാപിച്ചു,  ഒറ്റത്തവണ തീർപ്പാക്കൽ

തൃശൂർ : സാമ്പത്തിക പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിൽ, വായ്പ തിരിച്ചു പിടിക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി. വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് വലിയ പലിശ ഇളവ് നൽകുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ പി. കെ ചന്ദ്രശേഖരന്‍ അറിയിച്ചു. ഒരു വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പയ്ക്ക് പലിശയുടെ 10 ശതമാനം ഇളവ് അനുവദിക്കും. അഞ്ച് വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പയ്ക്ക് പരമാവധി 50 ശതമാനം വരെ പലിശയിളവും നൽകും. മാരകമായ രോഗമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, മാതാപിതാക്കൾ മരിച്ച മക്കൾ എന്നിവർക്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് പലിശയില്‍ ഇളവ് അനുവദിക്കും. ഡിസംബര്‍ 30 വരെയാകും പലിശയിളവ് അനുവദിക്കുകയെന്നും ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു. 

വിദ്യാർത്ഥികൾക്ക് 'ആപ്പ്' വഴി മയക്കുമരുന്ന് വിൽപ്പന, ശേഷം ഗോവ, ബംഗളൂരു ട്രിപ്പ്, അതിനും കാരണമുണ്ട് !

YouTube video player