കൊച്ചി: പാലക്കാട്-തൃശ്ശൂർ ദേശീയ പാതയിൽ കുതിരാൻ തുരങ്കപാതയിൽ ഒരു തുരങ്കത്തിന്‍റെ നിർമ്മാണം മാർച്ച് 31 നകം പൂർത്തിയാക്കും എന്നാവര്‍ത്തിച്ച് കരാർ കമ്പനി. പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്യാനുള്ള വലത് ഭാഗത്തെ തുരങ്ക നിർമ്മാണം പൂർത്തിയാക്കുമെന്നാണ് ഹൈക്കോടതിയെ അറിയിച്ചത്. ചീഫ് വിപ്പ് കെ രാജൻ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് കരാർ കമ്പനിയുടെ ഉറപ്പ്. 

എന്നാൽ സമയ ബന്ധിതമായി മുഴുവൻ ജോലിയും കരാർ കമ്പനിയ്ക്ക് പൂർത്തിയാക്കാൻ കഴിയുമോ എന്നതിൽ ആശങ്കയുണ്ടെന്ന് ദേശീയപാത വിഭാഗം ഹൈക്കോടതിയെ അറിയിച്ചു. തുരങ്കപാതയെക്കുറിച്ചുള്ള ഇപ്പോഴത്തെ ഹർജികൾ രാഷ്ട്രീയ താൽപ്പര്യത്തോടെയാണെന്നും ദേശീയ പാത അതോറിറ്റി വ്യക്തമാക്കി. ഹർജി മാർച്ച് 16ന് കോടതി വീണ്ടും പരിഗണിക്കും.