വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ധനസമാഹരണത്തില്‍ പാളിച്ചയിലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

ചൂരല്‍മല: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ധനസമാഹരണത്തില്‍ പാളിച്ചയിലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പിരിവ് പൂര്‍ത്തിയാക്കാത്ത ഘടകങ്ങൾക്കെതിരെയാണ് നടപടി പൂര്‍ത്തിയാക്കിയത്. യൂത്ത് കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിക്കുന്നത് വയനാട്ടിൽ സർക്കാരിന്റെ വീഴ്ച്ച മറയ്ക്കാനാണ്. മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ച മാതൃക വീട് പൂർത്തിയാകാത്തത് സർക്കാരിന്‍റെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണെന്നും രാഹുല്‍ ആരോപിച്ചു.

ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് ഒരു വര്‍ഷം തികഞ്ഞു. ഇന്ന് രാവിലെ 10 ന് സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടന്നു. ഉച്ചയ്ക്ക് നടന്ന അനുസ്മരണ യോഗത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്തു. പുനരധിവാസത്തിലെ വീഴ്ചകള്‍ക്കെതിരെ വ്യാപാരികള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നഷ്ടപ്പെട്ട ഉറ്റവരെ കാണാന്‍ നിരവധി പേരാണ് പ്രദേശത്തേക്കെത്തിയത്.

YouTube video player