Asianet News MalayalamAsianet News Malayalam

കണ്ണൂരിൽ ഒന്നര വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു

ഇരിട്ടി മീത്തലെപുന്നാട് സ്വദേശികളായ ജിതേഷ് ജിൻസി ദമ്പതികളുടെ മകൻ യശ്വിൻ ആണ് മരണപ്പെട്ടത്. 

one year old baby died in kannur
Author
Kannur, First Published Aug 18, 2020, 5:01 PM IST

കണ്ണൂര്‍: കണ്ണൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. ഇരിട്ടി മീത്തലെപുന്നാട് സ്വദേശികളായ ജിതേഷ് ജിൻസി ദമ്പതികളുടെ ഏകമകൻ യശ്വിൻ ആണ് മരിച്ചത്. 

വീട്ടിൽ കളിച്ച് കൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ബാത്ത് റൂമിലെ ബക്കറ്റിൽ വീണുകിക്കുന്നത് കണ്ടത്. ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിട്ടി പൊലീസ് ഇൻക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Follow Us:
Download App:
  • android
  • ios