കുഞ്ഞിനെ തൊട്ടിലില്‍ കാണാതായതോടെ മുത്തശി ജലജ അന്വേഷിച്ചപ്പോഴാണ് കുളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. 

കൊല്ലം: മീന്‍ വളര്‍ത്താനായി വീട്ടു മുറ്റത്തുണ്ടാക്കിയ കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൊല്ലം അഞ്ചലില്‍ പനച്ചവിള സ്വദേശിയായ വിഷ്ണുവിന്‍റെയും ശ്രുതിയുടെയും മകനായ ഒരു വയസുകാരന്‍ ശ്രേയേഷ് ആണ് മീന്‍ കുളത്തില്‍ മുങ്ങി മരിച്ചത്. തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞ് വീട്ടുകാരറിയാതെ മുറ്റത്തിറങ്ങിയപ്പോഴായിരുന്നു അപകടം.

Add Asianetnews as a Preferred SourcegooglePreferred

അലങ്കാര മല്‍സ്യങ്ങളെ വളര്‍ത്താനായി വീട്ടുമുറ്റത്ത് വിഷ്ണു നിര്‍മിച്ചതാണ് കുളം. ഉച്ചയ്ക്ക് വീടിനുളളില്‍ ഒരു വയസുകാരന്‍ മകന്‍ ശ്രേയേഷിനെ തൊട്ടിലില്‍ അമ്മ ശുത്രി ഉറങ്ങാന്‍ കിടത്തിയിരുന്നു. കുഞ്ഞ് ഉറങ്ങിയ ശേഷം ഭര്‍ത്താവിന് ആഹാരം കൊടുക്കാനായി മുറിയില്‍ നിന്ന് പുറത്തു പോയി

ഈ സമയം ഉറക്കമുണര്‍ന്ന കുഞ്ഞ് മുറ്റത്ത് ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി കുളത്തില്‍ വീണതാകാമെന്നാണ് അനുമാനം. കുഞ്ഞിനെ തൊട്ടിലില്‍ കാണാതായതോടെ മുത്തശി ജലജ അന്വേഷിച്ചപ്പോഴാണ് കുളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിഞ്ചു ജീവന്‍ രക്ഷിക്കാനായില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona