കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കിയപ്പോൾ ജില്ലാ ഭരണകൂടത്തിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി  അവശിഷ്ടങ്ങൾ നീക്കുന്നതായിരുന്നു. ഫ്ലാറ്റുകൾ പൊളിച്ച് നീക്കിയിട്ട് നാളെ ഒരു വര്‍ഷം തികയുമ്പോൾ ഈ അവശിഷ്ടങ്ങളുടെ അവസ്ഥ ഇന്ന് പല തരതത്തിലാണ്

കമ്പികൾ കൊണ്ടുപോയത് ആൽഫ സെറീൻ പൊളിച്ച വിജയ സ്റ്റീൽസ് എന്ന കമ്പനി. ബാക്കിയായ കോൺക്രീറ്റ് അവശിഷ്ടങ്ങൾ വെറുതെ വേസ്റ്റാക്കിയില്ല, പൊടിഞ്ഞുവീണത് കൊണ്ട് പ്രോംപ്റ്റ് എന്റര്‍പ്രൈസിസിസ് പണിതെടുത്തത് പലതാണ്.

വീണ്ടും ഉപയോഗിക്കാനാവാത്ത കോണ്‍ക്രീറ്റ് അവശിഷ്ടങ്ങൾ സ്ഥലം നികത്താനെടുത്തു. കലൂർ മെട്രോ സ്റ്റേഷനിലെ പാര്‍ക്കിങ് സ്പേസ് അടക്കം മരടിൽ ബാക്കിയായത് കൊണ്ട് നികത്തിയെടുത്തത് നഗരത്തിലെ നിരവധിയിടങ്ങളാണ്.

കായലിൽ വീണത് കോരിയെടുത്തെങ്കിലും  കഷ്ടപ്പാട് മാറാത്തത് മത്സ്യക്കൃഷിക്കാർക്കാണ്. അന്ന് സർക്കാർ തരാമെന്ന് പറഞ്ഞ നഷ്ടപരിഹാരം ഇന്നുമിവർക്ക് കിട്ടിയിട്ടില്ല. ഇപ്പോൾ പണിയെടുക്കുന്നത് അന്നുണ്ടായ നഷ്ടം നികത്താനാണ്.