തിരുവനന്തപുരം: ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി ലഭിച്ചതോടെ സംസ്ഥാനത്ത് മദ്യ വിൽപ്പന ശാലകൾ മറ്റന്നാൾ തുറക്കും. ആപ്പ് അധികം വൈകാതെ പ്ലേസ്റ്റോറില്‍ ലഭ്യമാകും. ഓൺലൈൻ ടോക്കണെടുത്ത് വ്യാഴാഴ്ച മുതൽ മദ്യം വിൽപ്പന തുടങ്ങുന്ന തരത്തിലാണ് ക്രമീകരണങ്ങൾ. നാളെ എക്സൈസ് മന്ത്രി വാര്‍ത്താ സമ്മേളനം നടത്തി ആപ്പിന്‍റെ വിശദാംശങ്ങൾ അറിയിക്കുമെന്നാണ് വിവരം. 

സാങ്കേതിക നടപടി ക്രമങ്ങൾ പൂര്‍ത്തിയായതിനാൽ തുടര്‍ന്നുള്ള തീരുമാനങ്ങൾ ഇനി സര്‍ക്കാറിന്‍റേയും ബിവറേജസ് കോര്‍പറേഷന്‍റേയും ഭാഗത്ത് നിന്നാണ് ഉണ്ടാകേണ്ടതെന്നാണ് ആപ്പ് നിര്‍മ്മാതാക്കൾ വിശദീകരിക്കുന്നത്.