കൊച്ചി: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ക്ഷേത്രങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ഒരുങ്ങി കൊച്ചിൻ ദേവസ്വം ബോർഡ്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ തെരഞ്ഞെടുത്ത ക്ഷേത്രങ്ങളിൽ ഓൺലൈൻ വഴിപാടുകൾ ആരംഭിച്ചു. 

കൊച്ചിൻ ദേവസ്വം ബോ‍ർഡിന് കീഴിലുള്ള  തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം, ചോറ്റാനിക്കര ദേവീ ക്ഷേത്രം, കൊടുങ്ങല്ലൂർ കുറുംബ ഭ​ഗവതി ക്ഷേത്രം, തൃശ്ശൂരിലെ ശ്രീവടക്കുംനാഥൻ ക്ഷേത്രം , തൃപ്പൂണിത്തുറ, തൃപ്രയാർ, തിരുവില്വാമല, എറണാകുളം, നെല്ലുവായ് എന്നിവിടങ്ങളിലാണ് ഓൺലൈൻ വഴിപാട് ആരംഭിക്കുന്നത്.