അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്‍റെ വായടയ്ക്കാനാവില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

തിരുവനന്തപുരം: മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് ഉമ്മന്‍ ചാണ്ടി. അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്‍റെ വായടയ്ക്കാനാവില്ല. അഴിമതി നടത്തിയെന്ന് പറയുന്ന കമ്പനിക്ക് കൂടുതൽ വർക്കുകൾ സര്‍ക്കാര്‍ നൽകുന്നു. ഗുരുതരമായ അഴിമതി നടത്തിയ കമ്പനി ആണെങ്കിൽ ആ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം. പാലാരിവട്ടം പാലം ഇടതുപക്ഷ സർക്കാർ നേട്ടമായി പറഞ്ഞിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

പാലാരിവട്ടം പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ നിന്നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. മുൻകൂർജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചേക്കാം എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ആശുപത്രി കിടക്കയിൽ വച്ചു തന്നെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഓണ്‍ലൈനായി കോടതിയിൽ ഹാജരാക്കും എന്നാണ് സൂചന.