പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തത് എഐസിസി തീരുമാനമാണെന്നും അതിനെ അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും അതിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മൻചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്ന രമേശ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് അയച്ച കത്തിലെ പരാമർശത്തോട് പ്രതികരിച്ച് ഉമ്മൻ ചാണ്ടി. രമേശ് ചെന്നിത്തല അങ്ങിനെ എഴുതുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും അറിയാമെന്നും ഉമ്മൻചാണ്ടി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇലക്ഷൻ നടത്തിപ്പിന് വേണ്ടി മാത്രമായിരുന്നു കമ്മിറ്റി. രാഷ്ട്രീയമായി ഒരു പ്രാധാന്യവും അതിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തത് എഐസിസി തീരുമാനമാണെന്നും അതിനെ അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും അതിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുപ്പ് അധ്യക്ഷനാക്കിയതോടെ ഹിന്ദു വോട്ടുകൾ നഷ്ടമായെന്ന് സോണിയയോട് ചെന്നിത്തല

ഗ്രൂപ്പുകൾ കാല് വാരുമെന്ന് ആശങ്കയുണ്ടായിരുന്നത് കൊണ്ടാണ് നിയമസഭാ മത്സരിക്കാതിരുന്നതെന്ന മുല്ലപ്പള്ളിയുടെ സോണിയക്ക് അയച്ച കത്തിലെ പരാമർശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. യുഡിഫിന് നേതൃത്വം നൽകുന്നത് കോൺഗ്രസ് ആണ്. ഘടകക്ഷികളെ വിശ്വാസത്തിലെടുത്താണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. ചെറു ഘടകക്ഷികളുടെ ആരോപണങ്ങൾ കോൺഗ്രസ് ഗൌരവത്തിൽ എടുത്ത് പരിശോധിക്കും. തെറ്റിധാരണ മാറ്റാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മത്സരിക്കാതിരുന്നത് കാലുവാരൽ ഭയന്ന്'; ഗ്രൂപ്പുകൾ പാർട്ടിയെ തകർത്തെന്ന് സോണിയ ഗാന്ധിയോട് മുല്ലപ്പള്ളി