Asianet News MalayalamAsianet News Malayalam

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം, ന്യുമോണിയ മാറിയശേഷം വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

ന്യൂമോണിയ ബാധ ഭേദമായശേഷം എയർ ആംബുലൻസിൽ ആകും ഉമ്മൻചാണ്ടിയെ കൊണ്ടുപോകുക

Oommen Chandy's health condition is satisfactory, after recovering from pneumonia, he will be taken to Bengaluru for specialist treatment
Author
First Published Feb 7, 2023, 11:17 AM IST

തിരുവനന്തപുരം: ന്യൂമോണിയ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉടൻ ബംഗളൂരുവിലേക്ക് കൊണ്ടുപോകില്ല. ന്യുമോണിയ ബാധ മാറിയശേഷമാകും ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിൽസക്കായി കൊണ്ടുപോകുക. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ന്യൂമോണിയ ബാധ ഭേദമായശേഷം എയർ ആംബുലൻസിൽ ആകും ഉമ്മൻചാണ്ടിയെ കൊണ്ടുപോകുക. 

 

ചികിൽസയിലുള്ള ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചിരുന്നു.മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിൽസ തുടരുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു

അതേസമയം ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ നൽകാൻ കുടുംബാംഗങ്ങൾക്കായില്ലെന്ന് കുറ്റപ്പെടുത്തി സഹോദരൻ അലക്സ് വി. ചാണ്ടിയുടെ മകൻ അജയ് അലക്സ് രംഗത്തെത്തി. ഉമ്മൻ ചാണ്ടിയുടെ ജീവൻ അപകടത്തിലായെന്ന ഘട്ടത്തിലാണ് തന്‍റെ അച്ഛൻ ഉൾപ്പെടെയുള്ളവർ പരാതിയുമായി എത്തിയത്. പരാതിയിൽനിന്ന് പിന്മാറില്ലെന്നും ഡോക്ടർമാരുടെ പാനൽ രൂപീകരിച്ച് ഇനിയെങ്കിലും വിദഗ്ദ്ധ ചികിത്സ നൽകണമെന്നും അജയ് അലക്സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

 

Follow Us:
Download App:
  • android
  • ios