Asianet News MalayalamAsianet News Malayalam

'സത്യം ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു'; നഷ്ടപരിഹാരം സമൂഹനന്മക്ക് ഉപയോ​ഗിക്കുമെന്നും ഉമ്മൻചാണ്ടി

ആരോപണങ്ങൾ മാനസികമായി വളരെയധികം വേദനിപ്പിച്ചെന്നും അപ്പോഴും സത്യം ജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും ഉമ്മൻ ചാണ്ടി

Oommen Chandy said that the compensation will be used for the society
Author
Trivandrum, First Published Jan 26, 2022, 2:07 PM IST

തിരുവനന്തപുരം: സോളാർ കേസ് സംബന്ധിച്ച് വിഎസ് അച്യുതാനന്ദനിൽ നിന്ന് കോടതി വിധിച്ച നഷ്ടപരിഹാരം ലഭിച്ചാൽ ആ തുക സമൂഹനന്മക്കായി ഉപയോ​ഗിക്കുമെന്നും സ്വന്തം ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആരോപണങ്ങൾ മാനസികമായി വളരെയധികം വേദനിപ്പിച്ചെന്നും അപ്പോഴും സത്യം ജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും ഉമ്മൻ ചാണ്ടി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആരോപണങ്ങൾ നിഷേധിച്ച സാഹചര്യത്തിൽ ആരോപണങ്ങൾക്കെതിരെ നിയമനടപടിക്ക് പോകുന്നില്ലേയെന്ന ചോദ്യങ്ങളുയർന്നിരുന്നു. അങ്ങനെയാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. കേസിന് പോകാൻ ആദ്യം തനിക്ക് താത്പര്യമില്ലായിരുന്നുവെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. 

ലോകായുക്തയില്‍ നിന്നു കനത്ത തിരിച്ചടി ഉണ്ടാകുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിയുന്നതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിക്കെതിരെ നിരവധി പരാതികള്‍ ലോകായുക്തയുടെ മുന്നില്‍ വന്നിരുന്നു. മടയില്‍ കനമില്ലാത്തതിനാല്‍ ആ പരാതികളെ നിയമനടപടികളിലൂടെയാണു നേരിട്ടത്. പരാതി നൽകിയാല്‍ ആ സംവിധാനത്തെ തന്നെ ഇല്ലാതാക്കുന്ന നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്.അഴിമതിക്കെതിരേ  ഏറ്റവും കാര്യക്ഷമമായ സംവിധാനമാണ് ലോകായുക്ത. അതിനെ സര്‍ക്കാരിന്റെ  വകുപ്പാക്കി മാറ്റി ദുര്‍ബലപ്പെടുത്താനുള്ള നടപടിയെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Follow Us:
Download App:
  • android
  • ios