ഭൂട്ടാന്‍ വഴിയുള്ള വാഹനകള്ളക്കടകത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്. 15,000 വാഹനങ്ങള്‍ വ്യാജ രജിസ്ട്രേഷനിലൂടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിച്ചതായി കണ്ടെത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളലാണ് ഇവയെല്ലാം റജിസ്റ്റര്‍ ചെയ്തത്. സൂപ്പര്‍ കാറുകളും, ബൈക്കുകളുമടക്കം കടത്തിയത് വഴി കോടികളുടെ നികുതിവെട്ടിച്ചു.

എറണാകുളം: ഭൂട്ടാന്‍ വഴിയുള്ള വാഹനകള്ളക്കടകത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്. 15,000 വാഹനങ്ങള്‍ വ്യാജ രജിസ്ട്രേഷനിലൂടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിച്ചതായി കണ്ടെത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളലാണ് ഇവയെല്ലാം റജിസ്റ്റര്‍ ചെയ്തത്. സൂപ്പര്‍ കാറുകളും, ബൈക്കുകളുമടക്കം കടത്തിയത് വഴി കോടികളുടെ നികുതിവെട്ടിച്ചു. ഭൂട്ടാനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൂന്നാറില്‍ സംയുക്ത യോഗം ചേര്‍ന്നു. സെലിബ്രിറ്റികളും സിനിമാ താരങ്ങളുമടക്കം കുടുങ്ങിയ ഓപറേഷന്‍ നുംഖോറിൽ നടുക്കുന്ന വിവരങ്ങളാണ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കസ്റ്റംസ് അന്വേഷണത്തില്‍ പുറത്തുവരുന്നത്. വിരലില്‍ എണ്ണാവുന്ന വാഹനങ്ങളില്‍ തുടങ്ങിയ അന്വേഷണം 15,000 വാഹനങ്ങളാണ് എത്തി നിൽക്കുന്നത്. നികുതി വെട്ടിച്ച് ഭൂട്ടാന്‍ വഴി ഇന്ത്യയിലെത്തിച്ചെന്നാണ് നിര്‍ണായക കണ്ടെത്തൽ. ഭൂട്ടാനുമായി അതിര് പങ്കിടുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഏറെക്കുറെ എല്ലാ വാഹനങ്ങളും വ്യാജമായി രജിസ്റ്റര്‍ ചെയ്തതത്. അസമില്‍ മാത്രം 464 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതു. 50 ലധികം വാഹനങ്ങളാണ് കേരളത്തില്‍ നിന്ന് പിടിച്ചെടുത്തത്. 

കാറുകളും സൂപ്പര്‍ ബൈക്കുകളുമെല്ലാം കടത്തിയത് വഴി രാജ്യത്ത് കോടികളുടെ നികുതി കൊള്ളയാണ് നടന്നത്. അന്വേഷണം മുന്നോട്ട് പോകുന്നതിനിടെ ഇന്തോ ഭൂട്ടാന്‍ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം മൂന്നാറില്‍ തുടങ്ങി. വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങള്‍ ഇരു രാജ്യങ്ങളും പങ്കുവച്ചു. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള കര്‍ശന നടപടികളും ചര്‍ച്ച ചെയ്തു. ഭൂട്ടാന്‍ കസ്റ്റംസ് കമ്മീഷണര്‍ ഉള്‍പ്പെടെ പത്ത് ഉന്നത ഉദ്യോഗസ്ഥരാണ് മൂന്നാറിലെ യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും കസ്റ്റംസ് അറിയിച്ചു.