തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പൊലീസിന്റെ വ്യാപക പരിശോധന. സൈബർ ഡോണിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 120 സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. അശ്ലീല ദൃശ്യങ്ങൾ പണം നൽകി വിൽക്കുന്നവരെയടക്കം കണ്ടെത്താനാണ് ശ്രമം.