മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലെ റി ന്നും മദ്യവും കണക്കിൽപ്പെടാത്ത പണവും കണ്ടത്തി. മലപ്പുറത്ത് 30,000 രൂപയും കോഴിക്കോട് ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 21,000 രൂപയും കണ്ടെത്തി.

തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാറർ ഓഫീസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന തുടരുന്നു. സബ് രജിസ്ട്രാറർ ഓഫീസുകളിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടത്തിയെന്ന് വിജിലൻസ് അറിയിച്ചു. 

ഓപ്പറേഷൻ പഞ്ചി കിരണ്‍ എന്ന പേരിലാണ് പരിശോധന. മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലെ റി ന്നും മദ്യവും കണക്കിൽപ്പെടാത്ത പണവും കണ്ടത്തി. മലപ്പുറത്ത് 30,000 രൂപയും കോഴിക്കോട് ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 21,000 രൂപയും കണ്ടെത്തി. ആരാധമെഴുത്തുകാരിൽ നിന്ന് ഉദ്യോ​ഗസ്ഥര്‍ വ്യാപകമായി പണം വാങ്ങുന്നുവെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തല്‍.

തെരഞ്ഞെടുത്ത 76 ഓഫീസുകളിലാണ് വിജിലൻസ് പരിശോധന നടത്തുന്നത്. രജിസ്ട്രേഷൻ നടപടികള്‍ക്ക് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രാഹമിന്റെ നിർദ്ദേശ പ്രകാരമാണ് പരിശോധന.