'ഓപ്പറേഷൻ തൂഫാൻ' വലിയ സാമൂഹിക മാറ്റമുണ്ടാക്കിയെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല. പ്രവാസികളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് മാഫിയയെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം ഈ മാസം 28 ന് ആരംഭിക്കും
ദുബായ്: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ 'ഓപ്പറേഷൻ തൂഫാൻ' നടപടികൾ വലിയ സാമൂഹിക മാറ്റമാണ് ഉണ്ടാക്കിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രവാസികൾക്ക് ഇപ്പോൾ ധൈര്യമായി തങ്ങളുടെ മക്കളെ പഠനാവശ്യങ്ങൾക്കായി നാട്ടിലേക്ക് അയക്കാൻ സാധിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഈ നടപടികൾക്ക് പ്രവാസ ലോകത്തുനിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും ഇക്കഴിഞ്ഞ ഓണക്കാലത്ത് ഇതിന്റെ മാറ്റം വ്യക്തമായി പ്രകടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെയുള്ള നടപടികളുടെ വിശദമായ ഫലം വിലയിരുത്തി എട്ടാം തീയതി ജനങ്ങളെ അറിയിക്കുമെന്നും ചെന്നിത്തല ഗൾഫ് സന്ദർശനത്തിനിടെ വ്യക്തമാക്കി. അതേസമയം, ലേഖനത്തിലൂടെ മുഖ്യമന്ത്രി വി ഡി സതീശനെതിരെ സുപ്രഭാതം പത്രം ഉയർത്തിയ വിവാദങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
ഓപ്പറേഷൻ തൂഫാൻ 2.0, രണ്ടാം ഘട്ടം 28 ന് ഫ്ലാഗ് ഓഫ്
അതേസമയം ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ട പ്രഖ്യാപനം ആഭ്യന്തര മന്ത്രി ഇന്നലെ നടത്തിയിരുന്നു. മയക്കുമരുന്ന മാഫിയകളുടെ വേരറുക്കുന്ന ഓപ്പറേഷൻ തൂഫാന്‍റെ രണ്ടാംഘട്ടം ഈമാസം 28 ന് തുടങ്ങുമെന്നാണ് ചെന്നിത്തല പ്രഖ്യാപിച്ചത്. തദ്ദേശ വകുപ്പിന്‍റെ സഹകരണത്തോടെയാണ് രണ്ടാം ഘട്ട പദ്ധതി നടപ്പാക്കുക. കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേനാംഗങ്ങൾ എന്നിവരെ കൂടി സഹകരിപ്പിച്ച് പദ്ധതി നടപ്പാക്കും. വാര്‍ഡ് തലത്തിൽ തൂഫാൻ സമിതികൾ രൂപീകരിക്കും. ഈ മാസം 28 ന് തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ ഫ്ലാഗ് ഉയര്‍ത്തും. 1034 വാർഡുകളിലും തൂഫാൻ സമിതികൾ രൂപീകരിച്ചുള്ള പ്രവർത്തനങ്ങളായിരിക്കും നടക്കുക. തൂഫാനിൽ 10,885 പേരാണ് ഇതുവരെ അറസ്റ്റിലായത്. 10,070 കേസ് രജിസ്റ്റര്‍ ചെയ്തു. 23.48 കിലോ എം ഡി എം എ പിടികൂടിയെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ നാർക്കോ ഹണ്ടാണ് തൂഫാനെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. തദ്ദേശ വകുപ്പിന്‍റെ സഹകരണത്തോടെയാകും ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ട പദ്ധതി നടപ്പാക്കുക. കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേനാംഗങ്ങൾ എന്നിവരെ കൂടി സഹകരിപ്പിച്ച് പദ്ധതി നടപ്പാക്കും. വാര്‍ഡ് തലത്തിൽ തൂഫാൻ സമിതികൾ രൂപീകരിക്കും. ഈ മാസം 28 ന് തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ ഫ്ലാഗ് ഉയര്‍ത്തും. 1034 വാർഡുകളിലും തൂഫാൻ സമിതികൾ രൂപീകരിച്ചുള്ള പ്രവർത്തനങ്ങളായിരിക്കും നടക്കുക. ഈ മാസം 28 ന് തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ ഫ്ലാഗ് ഉയര്‍ത്തും. 1034 വാർഡുകളിലും തൂഫാൻ സമിതികൾ രൂപീകരിച്ചുള്ള പ്രവർത്തനങ്ങളായിരിക്കും നടക്കുക. 10 പേർ വീതമുള്ള സമിതിയായിരിക്കും. തൂഫാൻ ഗ്രാമസഭകളും രൂപീകരിക്കും. എല്ലാ വാർഡുകളിലും ബീറ്റ് പൊലീസ് ഉണ്ടാകും. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. മോർഫിംഗ് അടക്കമുള്ള കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി വിവരിച്ചു. തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജിയും ചെന്നിത്തലക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
