കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്ത് ഇതുവരെ 15013 പേർ അറസ്റ്റിലായി. വൻതോതിൽ എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയും ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. ലഹരി വിപണന വിവരങ്ങൾ പൊതുജനങ്ങൾക്ക് രഹസ്യമായി പോലീസിനെ അറിയിക്കാവുന്നതാണ്.
തിരുവനന്തപുരം: ഓപ്പറേഷന്‍ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15013 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 69 കേസുകളിലായി 74 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13911 ആയി. ഇതുവരെ 28463.083 ഗ്രാം എം.ഡി.എം.എയും 1907.475 കി.ഗ്രാം കഞ്ചാവും 7260.352 ഗ്രാം ഹാഷിഷ് ഓയിലും 468.700 ഗ്രാം ചരസും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 24 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 43 കേസുകളും കോട്പ പ്രകാരം 23 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 2.580 ഗ്രാം എം.ഡി.എം.എയും 12.717 കി.ഗ്രാം കഞ്ചാവും 1 ഗ്രാം ഹാഷിഷ് ഓയിലും 5 ഗ്രാം ചരസും പിടിച്ചെടുത്തു.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 49 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 11604 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 1051 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 8052 ബോധവത്ക്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.






