കാർഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സർക്കാർ പ്രഖ്യാപനങ്ങൾ വെറും തട്ടിപ്പാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മൊറട്ടോറിയം പ്രഖ്യാപനം കൊണ്ട് കർഷകർക്ക് പ്രയോജനം ഉണ്ടാവില്ല. കർഷകവായ്പകൾ ഉടനടി എഴുതിതള്ളുകയാണ് വേണ്ടതെന്നും ചെന്നിത്തല.

കട്ടപ്പന: കർഷക ആത്മഹത്യകളിൽ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തിന് ഇടുക്കി കട്ടപ്പനയിൽ തുടരുകയാണ്. മൊറട്ടോറിയം കാലാവധി നീട്ടിയത് കർഷകരെ കബളിപ്പിക്കാനാണെന്നും കാർഷിക മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കാർഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സർക്കാർ പ്രഖ്യാപനങ്ങൾ വെറും തട്ടിപ്പാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മൊറട്ടോറിയം പ്രഖ്യാപനം കൊണ്ട് കർഷകർക്ക് പ്രയോജനം ഉണ്ടാവില്ല. കർഷകവായ്പകൾ ഉടനടി എഴുതിതള്ളുകയാണ് വേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടുക്കിയിൽ മൂന്ന് കർഷകരാണ് കടക്കെണിമൂലം ആത്മഹത്യ ചെയ്തത്. പ്രളയത്തിന് ശേഷം സർക്കാർ സഹായം എത്താത്തതിനാലാണ് കർഷക ആത്മഹത്യകൾ തുടരുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. കർഷക ആത്മഹത്യകൾ ലോക്‍സഭാ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ആയുധമാക്കാനാണ് യുഡിഎഫിന്‍റെ നീക്കം. യുഡിഎഫ് ഘടകകക്ഷി നേതാക്കളും ജനപ്രതിനിധികളും ഉപവാസത്തിൽ പങ്കെടുക്കുന്നുണ്ട്.