സർക്കാർ ആശുപത്രികളിൽ കൊവിഡി ചികിൽസക്ക് പണം ഈടാക്കാനുള്ള സർക്കാർ തീരുമാനം അനുവദിക്കാൻ കഴിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു

കൊച്ചി: ഇത്തവണത്തെ ഓണക്കിറ്റിൽ ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏലം നിലവാരം കുറഞ്ഞതാണെന്ന് വി ഡി സതീശൻ ആരോപിച്ചു. തമിഴ്നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വി ഡി സതീശൻ പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ കൊവിഡി ചികിൽസക്ക് പണം ഈടാക്കാനുള്ള സർക്കാർ തീരുമാനം അനുവദിക്കാൻ കഴിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണിറങ്ങിയത്. സർക്കാർ ആശുപത്രികളിൽ എ പി എൽ വിഭാ​ഗത്തിൽ പെട്ടവർക്ക് കൊവിഡ് ചികിൽസയും കൊവിഡാനന്തര ചികിൽസയും ഇനി പണം ഈടാക്കിയായിരിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona