ജനകീയാസൂത്രണത്തിന്റെ 25ാം വർഷത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം വെട്ടിക്കുറച്ച് നോക്കുകുത്തിയാക്കുന്നു.സർക്കാരിന്‍റെ  കൈയ്യിൽ പണം ഇല്ലങ്കിൽ അത് പുറത്ത് പറയണം. കേരളം ശ്രീലങ്ക ആകാതിരിക്കാൻ  കൂട്ടായി ചർച്ച ചെയ്യാം. 20 വർഷത്തിനകം വികസിത രാജ്യങ്ങളോട് കിടപിടിക്കും വിധം കേരളം വളരുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുകളിലൂടെ ബജറ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നീക്കി വച്ചിരിക്കുന്ന തുക വെട്ടിക്കുറച്ചതും, സര്‍ക്കാരിന്‍റെ അനാസ്ഥ കാരണം, സാമ്പത്തിക വര്‍ഷം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വാര്‍ഷിക പദ്ധതി രൂപീകരിക്കാന്‍ സാധിക്കാത്തതു മൂലം ഉണ്ടായിട്ടുള്ള അതീവ ഗുരുതര സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നജീബ് കാന്തപുരം എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

എന്നാല്‍ പദ്ധതി പ്രവർത്തനം തുടങ്ങാൻ സ്വാഭാവിക കാലതാമസമുണ്ടായെന്ന് മന്ത്രി എംവി ഗോവിന്ദന്‍ വിശദീകരിച്ചു..മുൻപും ഇത്തരത്തിൽ കാലതാമസം ഉണ്ടായിട്ടുണ്ട്.തദേശ സ്ഥാപനങ്ങൾ പൂർണ പദ്ധതി സമർപ്പിച്ചു തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച നടപടി;ആശങ്ക വേണ്ടെന്ന് തദ്ദേശമന്ത്രി | Kerala Assembly

ജനകീയാസൂത്രണത്തിന്റെ 25ാം വർഷത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം വെട്ടിക്കുറച്ച് നോക്കുകുത്തിയാക്കുന്നുവെന്ന് നജീബ് കാന്തപുരം കുറ്റപ്പെടുത്തി..ബജറ്റ് അനുവദിച്ച തുക രണ്ട് ഉത്തരവിലൂടെ തിരികെ പിടിച്ചു.സാമ്പത്തിക വർഷം 4 മാസം പിന്നിട്ടിട്ടുo ഇതുവരെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്ക് അന്തിമ അംഗീകാരം ആയിട്ടില്ലതദ്ദേശ സ്ഥാപനങ്ങളെ ജനങ്ങൾക്ക് മുന്നിൽ അപമാനിതരാക്കുന്നു.സർക്കാർ ഉത്തരവിനെ വിശ്വസിച്ച് തയാറാക്കിയ പദ്ധതി പിൻവലിക്കേണ്ടി വരുന്നു.. ക്ലിഫ് ഹൗസിലെ നീന്തൽ കുളം ജനം കയ്യേറുന്ന അവസ്ഥ ഉണ്ടായാൽ അത് നാണക്കേട്.സർക്കാരിന്റെ കൈയ്യിൽ പണം ഇല്ലങ്കിൽ അത് പുറത്ത് പറയണം.കേരളം ശ്രീലങ്ക ആകാതിരിക്കാൻ നമുക്ക് കൂട്ടായി ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

പരാതി വന്നപ്പോഴാണ് റോഡ് മെയിന്‍റനന്‍സ് ഗ്രാന്‍റ് പുന:ക്രമീകരിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മറുപടി നല്‍കി.ഇപ്രകാരം പുന:ക്രമീകരിക്കുമ്പോൾ ബജറ്റ് വിഹിതമായ 1749.65 കോടിയിൽ കുറവ് വരാതെ നോക്കും.തദ്ദേശസ്ഥാനങ്ങളുടെ അധികാരം പിടിച്ചെടുത്തിട്ടില്ല.ജനകീയാസൂത്രണം ശക്തിപ്പെടുത്തലാണ് പ്രഖ്യാപിത നയം.20 വർഷത്തിനകം വികസിത രാജ്യങ്ങളോട് കിടപിടിക്കും വിധം കേരളം വളരുമെന്നും മന്ത്രി പറഞ്ഞു.

സർക്കാർ കെടുകാര്യസ്ഥത കാരണം നാല് മാസം നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ബജറ്റിൽ വിഹിതത്തിൽ ഗുരുതര ക്രമക്കേടെന്നാണ് മന്ത്രി പറഞ്ഞതിൽ നിന്ന് വ്യക്തമാകുന്നത്.പദ്ധതി പ്രവർത്തനങ്ങൾക്ക് ആവശ്യത്തിന് സമയം കിട്ടാത്ത അവസ്ഥയാണ്.ബജറ്റിനെ സര്‍ക്കാര്‍ അവഹേളിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

'ജനങ്ങളെ ഭരിക്കാനുള്ളതല്ല, സേവിക്കാനുള്ളതാണ്'; തദ്ദശ ഭരണകൂടങ്ങളെ ഓർമ്മിപ്പിച്ച് മന്ത്രി എം വി ഗോവിന്ദന്‍