തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ എ​ല്ലാ അ​ർ​ഥ​ത്തി​ലും ത​രം താ​ഴ്ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഫേ​സ്ബു​ക്കി​ലാ​ണ് ചെ​ന്നി​ത്ത​ല ഡി​ജി​പി​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യ​ത്.

സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന ഏ​ത് വ​ഴി​വി​ട്ട കാ​ര്യ​ങ്ങ​ളും ചെ​യ്യാ​ൻ ത​യാ​റാ​കു​ന്ന ഡി​ജി​പി​യാ​ണ് കേ​ര​ള​ത്തി​ലേ​ത്. സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും കൊ​ള്ള​യും തു​റ​ന്നു​കാ​ട്ടു​ന്ന പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്കും നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ ക​ള്ള​ക്കേ​സെ​ടു​ക്കാ​ൻ ഡി​ജി​പി ത​ന്നെ മു​ൻ കൈ എ​ടു​ക്കു​ന്നു. ഇ​ത്ത​രം ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ ഡി​ജി​പി ത​യാ​റാ​ക​ണം.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ൾ ബെ​ഹ്റ​യു​ടെ എ​ല്ലാ ക​ള്ള​ത്ത​ര​ങ്ങ​ളും അ​ഴി​മ​തി​യും അ​ന്വേ​ഷി​ക്കാ​ൻ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കും. പ​ല​ത​രം പ​ർ​ച്ചേ​സി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തു​ന്ന ഡി​ജി​പി​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. അ​തി​നു പ്ര​ത്യു​പ​ക​ര​മാ​യി​ട്ടാ​ണ് പി.​ടി.​തോ​മ​സ്, കെ.​എം.​ഷാ​ജി തു​ട​ങ്ങി​യ എം​എ​ൽ​എ​മാ​ർ​ക്കും മ​റ്റു നി​ര​വ​ധി നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ കേ​സെ​ടു​ക്കാ​ൻ കാ​ര​ണം. വി.​ഡി.​സ​തീ​ശ​ൻ എം​എ​ൽ​എ​യ്ക്കെ​തി​രേ​യും കേ​സു​മാ​യി വ​രാ​ൻ ഇ​താ​ണ് കാ​ര​ണം.

കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യും കൊ​ള്ള​യും ന​ട​ത്തി​യ ഡി​ജി​പി​യാ​ണ് നി​ല​വി​ലു​ള്ള​ത്. അ​ക്കൗ​ണ്ട​ന്‍റെ ജ​ന​റ​ലി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ ഡി​ജി​പി​യു​ടെ അ​ഴി​മ​തി​ക​ൾ വ്യ​ക്ത​മാ​യി പ​റ​യു​ന്ന​തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ ആ ​റി​പ്പോ​ർ​ട്ട് കോ​ൾ​ഡ് സ്റ്റോ​റേ​ജി​ൽ വ​ച്ചി​ട്ടു​ള്ള​ത്.

ക​ള്ള​ക്കേ​സു​ക​ൾ എ​ടു​ത്ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​റി​നെ​തി​രേ​യു​ള്ള യു​ഡി​എ​ഫി​ന്‍റെ പോ​രാ​ട്ടം പി​ന്നോ​ട്ടു കൊ​ണ്ടു​പോ​കാം എ​ന്നു​ള്ള​ത് വ്യാ​മോ​ഹ​മാ​ണ്. സ​ർ​ക്കാ​രി​ന് വേ​ണ്ടി എ​ന്ത് അ​ഴി​മ​തി​യും ന​ട​ത്തു​ന്ന ഡി​ജി​പി​യെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

സർക്കാർ നിർദ്ദേശിക്കുന്ന ഏത് വഴിവിട്ട കാര്യങ്ങളും ചെയ്യാൻ തയ്യാറാകുന്ന ഡിജിപി യാണ് ഇന്ന് കേരളത്തിലുള്ളത്. കേരളത്തിലെ...

Posted by Ramesh Chennithala on Monday, 2 November 2020