ഒരാഴ്ചത്തേക്ക് പ്രതിപക്ഷ നേതാവിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് വീണ്ടും കൊവിഡ് 19 (Covid 19) സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. വീണ്ടും കൊവിഡ് പോസീറ്റീവ് ആയെന്നും ആശുപത്രിയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണമെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഒരാഴ്ചത്തേക്ക് പ്രതിപക്ഷ നേതാവിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഇത് മൂന്നാം തവണയാണ് വി ഡി സതീശന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

വി ഡി സതീശന്‍റെ ഫോസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

കോവിഡ് പരിശോധനാ ഫലം ലഭിച്ചു. വീണ്ടും പോസിറ്റീവ് ആണ്. ആശുപതിയിലേക്ക് മാറി. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണം.

Also Read: ഒരിക്കല്‍ വന്ന് ഭേദമായ ശേഷം വീണ്ടും കൊവിഡ് വരാന്‍ എത്ര സമയമെടുക്കും?

Also Read: കൊവിഡ് ബാധിച്ചവരിലെ ഈ ലക്ഷണം ഒരുപക്ഷേ മാസങ്ങളോളം കണ്ടേക്കാം...